“സ്യൂസ് ഓർമയായി”; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ വിടപറഞ്ഞു

0

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു. യുഎസിലെ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്യൂസ്, ഗ്രേറ്റ് ഡെയ്ൻ എന്ന വർഗത്തിൽപ്പെട്ടതായിരുന്നു. മൂന്നാം വയസിലാണ് സ്യൂസ് ഓർമയാകുന്നത്. സ്യൂസിന്റെ വലതുകാൽ ബോൺ ക്യാൻസറിനെ തുടർന്ന് മുറിച്ച് മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്യൂസിന് ന്യുമോണിയ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പക്ഷെ ചികിത്സ ഫലം കണ്ടില്ല. സെപ്റ്റംബർ 12ന് പുലർച്ചെയാണ് സ്യൂസ് ഈ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ വർഷമാണ് 1.046 മീറ്റർ (3 അടിയും 10 ഇഞ്ചും) ഉയരം രേഖപ്പെടുത്തി സ്യൂസ് ലോകറെക്കോർഡ് സൃഷ്ടിച്ചത്.

“ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ ആൺ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ ഞങ്ങളുടെ പ്രിയപ്പെട്ട നായ സ്യൂസിന്റെ മരണവാർത്ത അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. സ്യൂസ് ചൊവ്വാഴ്ച രാവിലെ ന്യുമോണിയ ബാധിച്ച് മരിച്ചു,” ഉടമ ബ്രിട്ടാനി ഡേവിസ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് സ്യൂസിന്റെ മൂന്നാമത്തെ പിറന്നാൾ ആഘോഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here