വരികളില്‍ നിറയുന്ന കനിവും ആര്‍ദ്രതയും, മാതൃത്വത്തിന്റെ ഊഷ്മളതയും; ബാലാമണിയമ്മ ഓര്‍മയായിട്ട് 19 വര്‍ഷം

0

പ്രശസ്ത കവയിത്രി ബാലാമണി അമ്മ ഓര്‍മയായിട്ട് പത്തൊന്‍പത് വര്‍ഷം. മാതൃത്വത്തിന്റെ കവിയെന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ കവിതകള്‍ ഒരേസമയം കരുണയും ആര്‍ദ്രതയും നിറഞ്ഞതും ശക്തമായ സ്വാതന്ത്ര്യസന്ദേശം ഉള്‍ക്കൊള്ളുന്നവയും ആയിരുന്നു. (poetess Balamaniyamma death anniversary)

മലയാള കവിതാലോകത്ത് സ്ത്രീപക്ഷവാദത്തെ പല മാനങ്ങളില്‍ ആവിഷ്‌കരിച്ച കവിയാണ് ബാലാമണി അമ്മ. കനിവും ആര്‍ദ്രത നിറഞ്ഞു നിന്ന വരികളികളിലൂടെ മലയാള കവിതയുടെ ഭാവുകത്വത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു ബാലാമണിയമ്മ. ഭക്തിയും ദാര്‍ശനികതയും ദേശീയതയും കവിതകളുടെ അന്തര്‍ധാരയായി. ഒതുക്കിപ്പറയുകയും എന്നാല്‍ കനക്കേ പറയുകയുമായിരുന്നു ബാലാമണി അമ്മയുടെ ശൈലി.

LEAVE A REPLY

Please enter your comment!
Please enter your name here