ലഹരിവസ്തുക്കളുടെ വില്പന നടത്തിയതിന് ഒരുമാസത്തിനിടെ എക്‌സൈസ് വിഭാഗം അറസ്റ്റുചെയ്തത് 841 പേരെ

0

കണ്ണൂർ: ലഹരിവസ്തുക്കളുടെ വില്പന നടത്തിയതിന് ഒരുമാസത്തിനിടെ എക്‌സൈസ് വിഭാഗം അറസ്റ്റുചെയ്തത് 841 പേരെ. 833 കേസുകളിലായാണ് 841 ആളുകളെ അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും നിയന്ത്രിക്കുന്നതിനായി എക്‌സൈസ് നടത്തിയ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ്.

ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർചെയ്തത് കാസർകോട്ടും. എം.ഡി.എം.എ., കഞ്ചാവ്, ഹാഷിഷ്, ഹാഷിഷ് ഓയിൽ, ഹെറോയിൻ തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഇതിൽ കൂടുതലും കഞ്ചാവും എം.ഡി.എം.എ.യുമാണ്. ഇവയ്ക്കുപുറമെ ഗുളികകളായ മെത്താംഫിറ്റമിൻ, നൈട്രോസെപാം എന്നിവയും പിടിച്ചെടുത്തവയിലുണ്ട്. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച 56 വാഹനങ്ങളും പിടിച്ചെടുത്തു.

കേസുകൾ ജില്ല തിരിച്ച്

*തിരുവനന്തപുരം -55

*കൊല്ലം -53

*ആലപ്പുഴ -87

*പത്തനംതിട്ട -61

*കോട്ടയം -90

*ഇടുക്കി -71

*എറണാകുളം -92

*തൃശ്ശൂർ -58

*പാലക്കാട് -36

*കോഴിക്കോട് -32

*മലപ്പുറം -69

*വയനാട് -44

*കണ്ണൂർ -77

*കാസർകോട് -8

പിടിച്ചെടുത്ത ലഹരിവസ്തുക്കൾ

കഞ്ചാവ് – 194.46 കി.ഗ്രാം.

കഞ്ചാവ് ചെടി- 310 എണ്ണം

ഹാഷിഷ്- 8.617 ഗ്രാം

ഹാഷിഷ് ഓയിൽ- 32.643 ഗ്രാം

ഹെറോയിൻ- 77.644 ഗ്രാം

എം.ഡി.എം.എ.- 409.65 ഗ്രാം

LEAVE A REPLY

Please enter your comment!
Please enter your name here