കിടിലന്‍ ലുക്കില്‍ കോഡിയാക്; ഫോര്‍ച്യൂണറിന് വെല്ലുവിളിയായി സ്‌കോഡയുടെ 7 സീറ്റര്‍

0

ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍ എന്നിവ വാഴുന്ന പ്രീമിയം ഫുള്‍-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് എത്തുന്ന സ്‌കോഡയുടെ കോഡിയാക് എസ്യുവിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് കമ്പനി. ഒക്ടോബര്‍ നാലിന് ആഗോളതലത്തില്‍ പുറത്തിറങ്ങാനിരിക്കുകയാണ് വാഹനം. ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡ 5 സീറ്റര്‍ 7 സീറ്റര്‍ ഓപ്ഷനുകളില്‍ കോഡിയാക് പുറത്തിറക്കുക.

കുഷാഖിന് സമാനമായ ഗ്രില്ലും രണ്ടാം തലമുറ സ്പ്ലിറ്റ് എല്‍ഇഡി മാട്രിക്‌സ് ഹെഡ്ലാമ്പ് സജ്ജീകരണവും ഉള്‍ക്കൊള്ളുന്ന സിഗ്‌നേച്ചര്‍ സ്‌കോഡ ഡിസൈനോടെയാണ് പുതിയ എസ്യുവി ഒരുക്കുന്നത്. 17 ഇഞ്ച് മുതല്‍ 20 ഇഞ്ചു വരെയുള്ള നാലു വ്യത്യസ്ത വലിപ്പങ്ങളിലുള്ള ചക്രങ്ങളില്‍ ഏതു വേണമെന്ന് തെരഞ്ഞെടുക്കാവുന്നതാണ്. ഇതോടൊപ്പം പുതുതലമുറ സ്‌കോഡ കൊഡിയാകിന് ഒരു റെഡ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സി ആകൃതിയിലുള്ള ടെയില്‍-ലൈറ്റ് ലഭിക്കുന്നു.

പെട്രോള്‍, ഡീസല്‍, പിഎച്ച്ഇവി പവര്‍ട്രെയിനുകളിലാണ് സ്‌കോഡ കോഡിയാക് എത്തുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനുകള്‍. ചെറിയ ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുന്ന 1.5 ലീറ്റര്‍ ടിഎസ്ഐ എന്‍ജിനാണ് ആദ്യത്തേത്.ഡീസലില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുണ്ട്. 2.0 ലീറ്റര്‍ ടിഎസ്‌ഐ ഇവോ പെട്രോളായിരിക്കും ഇന്ത്യയില്‍ എത്തുക. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. ഇക്കോ, കംഫര്‍ട്, നോര്‍മല്‍, സ്‌പോര്‍ട്, ഇന്‍ഡിവിജ്വല്‍, സ്‌നോ എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളും പുത്തന്‍ കൊഡിയാക്കിനുണ്ടാവും.

സ്‌കോഡയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. സ്‌കോഡയുടെ ചരിത്രത്തിലെ തന്നെ ഇന്ത്യയില്‍ ഏറ്റവും മികച്ച വില്‍പന നടന്ന വര്‍ഷമായി 2022 മാറിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 125ശതമാനം വളര്‍ച്ചയോടെ 53,721 കാറുകളാണ് സ്‌കോഡ ഇന്ത്യയില്‍ മാത്രം വിറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here