‘ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലര്‍ പ്രചരിപ്പിക്കുന്നു, എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ; നൈല ഉഷ

0

കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലർ പ്രചരിപ്പിക്കുന്നുവെന്ന് നടി നൈല ഉഷ. വ്യക്തിപരമായി ഒരാളെ ടാര്‍ഗറ്റ് ചെയ്യരുതെന്നും, എല്ലാവരും സിനിമ തിയേറ്ററില്‍ തന്നെ കാണട്ടെ അതിന് അവസരം കൊടുക്കുവെന്നും നൈല ഉഷ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വിവരം പങ്കുവച്ചത്.

‘ആവശ്യമില്ലാത്ത നെഗറ്റീവിറ്റി എന്തിനാണ് ചിലര്‍ പ്രചരിപിക്കുന്നത്. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ. എല്ലാവരും സിനിമ തിയേറ്ററില്‍ കാണട്ടെ അതിന് അവസരം കൊടുക്കു, അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന് ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല,’ നൈല ഉഷ ഇൻസ്റ്റഗ്രം വിഡിയോയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here