‘മത സൗഹാർദ്ദം വൺവേ ട്രാഫിക് അല്ല’: സ്വന്തം സമുദായത്തെപ്പറ്റി ഒന്നും പറഞ്ഞില്ല, ഷംസീർ മാപ്പ് പറയണം; വെള്ളാപ്പള്ളി നടേശൻ

0

ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീർ മുതലെടുപ്പിന് അവസരം നൽകാതെ പരാമർശം പിൻവലിക്കണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണപതിയെ സംബന്ധിച്ച വിവാദ പരാമർശം പിൻവലിച്ച് എ.എൻ ഷംസീർ മാപ്പ് പറയണം.

മറ്റ് മതങ്ങളെ തൊട്ടുകളിക്കാൻ ഷംസീർ തയ്യാറാകുമോ എന്നും സ്വന്തം സമുദായത്തെക്കുറിച്ച് ഷംസീർ എന്തുകൊണ്ട് പറഞ്ഞില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

Leave a Reply