പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയത്തെ ഓണക്കിറ്റ് വിതരണം ഇന്നും മുടങ്ങും

0

കോട്ടയത്തെ ഓണക്കിറ്റ് വിതരണം ഇന്നും മുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിൽ അന്തിമ തീരുമാനമായില്ല. ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കണമെന്നായിരുന്നു നിർദേശം.സിവിൽ സപ്ലൈസ് വകുപ്പ് നൽകിയ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിലാണ്. കിറ്റ് വിതരണം വൈകിയാൽ സാധനങ്ങൾ നശിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കത്തിൽ വ്യക്തമാക്കി.

അതേസമയം ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു. സ്റ്റോക്കില്ലാത്ത പായസംമിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here