അഭിമാനം കാത്തവർ; ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി

0

ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്‍റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യം മുഴക്കിയ പ്രധനമന്ത്രി , ഇസ്രോ ശാസ്ത്രജ്ഞരെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും അറിയിച്ചു.

വിദേശപര്യടനത്തിലായതിനാൽ ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊച്ചുകുട്ടികൾ പോലും ഇവിടെ എത്തിച്ചേർന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിന്‍റെ ഭാവിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് അദ്ദേഹം ശാസ്ത്രജ്ഞരെ കാണാനായി ഐഎസ്ആർഒ ആസ്ഥാനത്തേക്ക് പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here