മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

0

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് പെണ്‍കുഞ്ഞിന് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവും വിവാഹിതരായത്.

സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ സഭയിലെത്തുന്നത്.

രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളേജില്‍ വിദ്യായാര്‍ഥിനിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറായത്.

Leave a Reply