രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ;ഇന്നോ നാളെയോ ഉണ്ടായേക്കും

0

രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി തന്നെ രാഹുല്‍ഗാന്ധിയെ ലോക്‌സഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനായി അയോഗ്യത നീക്കിയ കോടതി ഉത്തരവടക്കം രേഖകളുമായി സ്പീക്കറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്ന് ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ഈ മാസം 8, 9 തീയതികളിൽ ആണ് ലോക്സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here