അതിനിര്‍ണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു

0

അതിനിര്‍ണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ വിജയമെന്നതിനപ്പുറം മറ്റൊന്നും ഇന്ത്യന്‍ ചിന്തകളില്‍ ഉണ്ടാകാനിടയില്ല. ഈ മത്സരത്തിലെ തോല്‍വി പരമ്പര നഷ്ടത്തിന് കാരണമാകും. ആദ്യ രണ്ട് മത്സരങ്ങളും കരീബിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യ അടിയറവെച്ചിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പെരുമയ്‌ക്കൊത്തുയരാത്തതാണ് ഇന്ത്യയെ വലയ്ക്കുന്നത് ഈമത്സരത്തില്‍ തിരിച്ച് വരവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

അവസാന രണ്ട് മത്സരങ്ങളിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. ഹര്‍ദിക് പാണ്ട്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടരാന്‍ സാധ്യതയുണ്ട് .കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ പോയ സഞ്ജുവിന് നിര്‍ണായകമാണ് മൂന്നാം ടി20 കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍മാരുടെ പ്രഹരം കണക്കിന് ലഭിച്ച ആര്‍ഷദീപ് സിംഗിനെ മാറ്റാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here