കൊട്ടിയൂർ ചപ്പമലയിൽ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

0

കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. കൊട്ടിയൂർ ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുങ്കക്കുന്ന് സ്വദേശിയായ തെക്കേമലയിൽ ബിജു (45) വാണ് മരണമടഞ്ഞു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഞായറാഴ്‌ച്ച പുലർച്ചെയാണ് മരണമടഞ്ഞത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ചപ്പമലയിൽ നിന്ന് മരം കയറ്റി കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പ് മൺറോഡിന്റെ ഒരു ഭാഗം തകർന്ന് 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് അപകടത്തിൽ വാഹനം പൂർണമായി തകർന്നിട്ടുണ്ട് നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here