പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പിടിയിലായ ബംഗാൾ സ്വദേശികൾക്ക് എതിരെ; പൊലീസ് പോക്സോ കേസെടുത്തു

0

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പിടിയിലായ ബംഗാൾ സ്വദേശികൾക്ക് എതിരെ പൊലീസ് പോക്സോ കേസെടുത്തു. മുർഷിദാബാദ് സ്വദേശികളായ നൂർ ഇസ്ലാം മണ്ഡൽ (24), സമീം അക്തർ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 8 മണിയോടെ ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്ത് നാട്ടുകാരാണ് ഇവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്. ബംഗാൾ സ്വദേശികളായ പെൺകുട്ടികൾ 13ഉം 17 ഉം വയസ്സുള്ളവരാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാക്കനാട് ജുവനൈൽ ഹോമിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here