രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിത നഗരങ്ങളുള്ള ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുമെന്ന്; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

0

രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിത നഗരങ്ങളുള്ള ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ . ’18 ‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ മാറ്റും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഗൗതം ബുദ്ധ് നഗറും ‘സുരക്ഷിത നഗരങ്ങളായി’ വികസിപ്പിക്കും .ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഏകോപനത്തിലൂടെ ഇതിനുള്ള പണം വകയിരുത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സ്ത്രീ സുരക്ഷയ്‌ക്കൊപ്പം പ്രായമായവര്‍, കുട്ടികള്‍, ദിവ്യാംഗര്‍ എന്നിവരുടെ സുരക്ഷയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.സംസ്ഥാനത്ത് നടപ്പാക്കുന്ന സേഫ് സിറ്റി പദ്ധതിയുടെ വിപുലീകരണത്തിനുള്ള കര്‍മപദ്ധതി അവലോകനം ചെയ്യവെ, എല്ലാ നഗരങ്ങളുടെയും വികസനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി. സംസ്ഥാനം, കഴിഞ്ഞ ആറ് വര്‍ഷമായി ഈ ദിശയില്‍ നടത്തിയ ശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്ന ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here