മായം ചേർത്ത ശർക്കര വിറ്റ കടയുടമയ്ക്ക്; 2 ലക്ഷം രൂപ പിഴയും തടവും

0

കോഴിക്കോട് താമരശേരിയില്‍ മായം ചേര്‍ത്ത ശര്‍ക്കര വിറ്റ വ്യാപാരിക്കെതിരെ നടപടി. ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ട് എന്ന സ്ഥാപനത്തിന്‍റെ ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവുമാണ്. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി ഡൈ എന്ന രാസവസ്തു ചേർത്ത ശർക്കര വിറ്റതിനാണ് ശിക്ഷ . 2020 നവംബറില്‍ റോഡമിൻ ബി ഡൈ ചേർത്ത ശർക്കര സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി വിഭാഗം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here