പ്രതികളുമായി സെൻട്രൽ ജയിലിലേക്ക് പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; മൂന്ന് പൊലീസുകാരുൾപ്പെടെ എട്ടു പേർക്ക് പരിക്ക്

0

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രതികളുമായി സെൻട്രൽ ജയിലിലേക്ക് പോയ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പൊലീസുകാരുൾപ്പെടെ എട്ടു പേർക്ക് പരുക്കേറ്റു. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം എ ആർ ക്യാമ്പിലെ ബസാണ് അപകടത്തിൽ പെട്ടത്. പ്രതികളുമായി കണ്ണൂർ സെൻട്രൽ ജയിലിൽ പോയി മടങ്ങുന്നതിനിടെ പൊലീസുകാർ സഞ്ചരിച്ച ബസ് ഇന്നോവയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here