സ്ഥലക്കച്ചവടത്തിന് പണവുമായെത്തി,കണ്ണ് തെറ്റി; ഒരു ലക്ഷം രൂപ അടിച്ച് മാറ്റി കുരങ്ങന്‍

0

ഉത്തര്‍ പ്രദേശിലെ ഷാഹാബാദിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ ആളുടെ പണമടങ്ങിയ ബാഗ് കുരങ്ങൻ കൊണ്ടുപോയി. ഭക്ഷണം അന്വേഷിച്ചിറങ്ങിയ കുരങ്ങന്‍ മടങ്ങിയത് ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായാണ്. ഓഫീസ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന ബാഗിനുള്ളിലായിരുന്നു സ്ഥലക്കച്ചവടത്തിന് ശേഷം കൈമാറാനുള്ള പണം സൂക്ഷിച്ചിരുന്നത്.

ഡൽഹി സ്വദേശിയായ ഷറാഫത് ഹുസൈന്‍ എന്നയാളുടെ പണമടങ്ങിയ ബാഗാണ് കാണാതെ പോയത്. ബാഗ് മോട്ടോര്‍ സൈക്കിളില്‍ വച്ച ശേഷം സമീപത്തുള്ള ബെഞ്ചിലിരുന്ന് കണക്ക് പരിശോധിക്കുന്ന സമയത്താണ് കുരങ്ങന്‍ ബാഗ് അടിച്ച് മാറ്റിയത്. ആളുകള്‍ കുരങ്ങനില്‍ നിന്ന് ബാഗ് തിരികെ എടുക്കാന്‍ പല ഐഡിയകള്‍ പ്രയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഹുസൈന്‍ തന്നെ കുരങ്ങനെ തുരത്തിയോടിച്ച് ബാഗ് തിരിച്ച് പിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here