ശോഭിക്കുന്ന ഭരണാധികാരിയെന്ന് കേരളത്തിന് മുന്നിൽ തെളിയിച്ചുവെന്നും മുഖ്യമന്ത്രി; ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ ഒന്നിച്ച് രാഷ്ട്രീയ കേരളം

0

വിയോഗം കോൺഗ്രസിനു കനത്ത നഷ്ടമാണ്. പെട്ടെന്ന് നികത്താവുന്ന വിയോഗമല്ല. യുഡിഎഫിനും വലിയ നഷ്ടം ഉണ്ടായി” മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും തരംതാഴ്ന്ന രീതിയിൽ രാഷ്ട്രീയമായി വേട്ടയാടിയ മറ്റൊരു നേതാവില്ലെന്ന് ചടങ്ങിൽ അധ്യക്ഷനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ”എതിരാളികൾക്കെതിരെ അദ്ദേഹം മോശമായി പെരുമാറിയിട്ടില്ല. ആക്രമിച്ചവരെ പോലും പിന്നീട് ആശ്ലേഷിച്ചു. വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ടു. അദ്ദേഹത്തിന്റെ സമ്പത്ത് ജനങ്ങളുടെ സ്‌നേഹം മാത്രമായിരുന്നു. വെട്ടിപിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തിയ നേതാവായിരുന്നു. 20 മണിക്കൂർ വരെ ജോലി ചെയ്തു. 1820 മണിക്കൂർ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തത് ജനങ്ങളുടെ വിഷമങ്ങൾ കേട്ടു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം അടക്കമുള്ള വലിയ പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലെ സത്യം നേരത്തെ അറിയാമായിരുന്നെങ്കിലും വൈകിയാണെങ്കിലും സത്യം കാർമേഘപടലങ്ങൾ നീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ പാർട്ടി പ്രവർത്തകർക്ക് കഴിയണം” കെ.സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here