കഷണ്ടി മറച്ചു വച്ച് വിവാഹം കഴിക്കാനെത്തിയ വരനെ വധുവിൻ്റെ ബന്ധുക്കൾ മർദിച്ച് അവശനാക്കി

0

ന്യൂഡൽഹി: കഷണ്ടി മറച്ചു വച്ച് വിവാഹം കഴിക്കാനെത്തിയ വരനെ വിവാഹ വേദിയിൽ വച്ച് വധുവിൻ്റെ ബന്ധുക്കൾ മർദിച്ച് അവശനാക്കി. വിവാഹത്തിന് എത്തിയപ്പോഴാണ് വരന് കഷണ്ടിയാണെന്നും വിഗ് വച്ച് മറച്ചതാണെന്നും കണ്ടെത്തിയത്. സംശയം തോന്നിയ ബന്ധുക്കൾ മുടി പിടിച്ചു വലിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ബിഹാറിലെ ബജൗറ ഗ്രാമത്തിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ ഇതിനകം വൈറലായി. മാപ്പ് പറയാൻ വരൻ ശ്രമിക്കുന്നുണ്ടെങ്കിലും വഞ്ചിതരായെന്നു മനസ്സിയിലായ ബന്ധുക്കൾ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇയാൾ നേരത്തെ വിവാഹിതനാണെന്നും ഇവർ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here