സംസ്‌കരിക്കാനായി പുറത്തെടുത്തു; മരിച്ച ആളിന് പകരം മറ്റൊരാളുടെ മൃതദേഹം; അന്വേഷണം

0


കൊല്ലം: കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹമാണ് നല്‍കിയത്. വീട്ടിലെത്തിച്ച് സംസ്‌കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്. എന്നാല്‍ ബന്ധുക്കളെ കാണിച്ചതിന് ശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ഇന്നലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചികിത്സയിലിരിക്കെ വാമദേവന്‍ മരിച്ചത്. ബന്ധുക്കള്‍ എത്തുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടുകാര്‍ മൃതദേഹം കടയ്ക്കല്‍ ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി . വീട്ടിലെത്ത് സംസ്‌കാരത്തിനായി പുറത്തെടുത്തപ്പോള്‍ സഹോദരിമാരാണ് മൃതദേഹം മാറിയത് കണ്ടെത്തിയത്. തുടര്‍ന്ന് സംസ്‌കാരത്തിനെടുത്ത മൃതദേഹം വീണ്ടുംതാലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം വിട്ടുനല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here