ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു

0

ന്യൂഡൽഹി: സിംഗപ്പൂരിൻ്റെ ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 56 ഇന്ന് വിക്ഷേപിച്ചു. 422.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളുമായി ഇന്ന് രാവിലെ 6.30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് പിഎസ്എല്‍വി കുതിച്ചുയർന്നത്. സിംഗപ്പൂരിൻ്റെ ഡിഎസ്–എസ്എആർ ഉപഗ്രഹവും മറ്റ് 6 ചെറുപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഇസ്രോയുടെ വാണിജ്യദൗത്യത്തിന്‍റെ ഭാഗമാണ് ഈ വിക്ഷേപണം. പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യം കൂടിയാണിത്.

Leave a Reply