പ്ലസ് വണ്‍ പ്രവേശനം: ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ല, മലപ്പുറത്തിന് പ്രത്യേക പരിഗണന നല്‍കും: ഉറപ്പുമായി മന്ത്രി വി ശിവന്‍കുട്ടി

0

പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടെന്നും മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യോഗ്യതയുള്ള ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല എയ്ഡഡ് സ്‌കൂളിനും അധിക സീറ്റ് കൂട്ടും. നടപടി കണക്കെടുത്തതിന് ശേഷമെന്നും മന്ത്രി അറിയിച്ചു. 16-ാം തിയതി സീറ്റ് അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയ ശേഷം താലൂക്ക് തലത്തില്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.സീറ്റ് കുറവുണ്ടെങ്കില്‍ താലൂക്ക് തലത്തില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here