“സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

0

“സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് എം.എൽ.എ. ചോദ്യം ചെയ്യലിന് ഹാജരായത്.

അതേസമയം സിനിമാ നിർമാതാവിനോട് താൻ 65 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും അത് തിരിച്ച് നൽകിയിരുന്നെന്നും ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശ്രീനിജൻ പറഞ്ഞു. അടുത്തിടെ സിനിമാ നിർമാതാക്കളുടെയും താരങ്ങളുടെയും വീടുകളിലും മറ്റും റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് ശ്രീനിജിനെയും ചോദ്യം ചെയ്തത്.

സിനിമാ നിർമാതാവിന് ശ്രീനിജിൻ ഒന്നരക്കോടി രൂപ കൊടുത്തെന്നും അതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് വിളിപ്പിച്ചതെന്നുമുള്ള പരാമർശം ശ്രീനിജിൻ നിഷേധിച്ചു. അസെസ്മെന്റുമായി ബന്ധപ്പെട്ടാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും അത് കൊടുക്കാനായാണ് താൻ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

LEAVE A REPLY

Please enter your comment!
Please enter your name here