ആലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ആറ് വീടുകള്‍ തകര്‍ന്നു;ആര്‍ക്കും അപകടമില്ല

0

ആലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ആറ് വീടുകള്‍ തകര്‍ന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകള്‍ക്ക് മരം വീണ് നാശനഷ്ടമുണ്ടായി. ഒരു ചെറുവള്ളത്തിന്റെ മുകളില്‍ മരം വീണ് വള്ളം തകര്‍ന്നു. വന്‍ കൃഷിനാശവുമുണ്ടായി.

വീയപുരം 13-ാം വാര്‍ഡില്‍ താമല്ലൂര്‍ കൈമ്മൂട്ടിവീട്ടില്‍ ആനന്ദവല്ലിയുടെ വീടീന് മുകളില്‍ ആഞ്ഞിലിമരം വീണ് മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. ആര്‍ക്കും അപകടമില്ല.വൈഷണവത്തില്‍ പ്രസന്നകുമാര്‍, ഏഴാം വാര്‍ഡില്‍ മലാല്‍ വീട്ടില്‍ സണ്ണി, 12-ാം വാര്‍ഡില്‍ വൃന്ദാവനത്തില്‍ ബാലസുന്ദരം, ആറാം വാര്‍ഡില്‍ കന്നിമേല്‍ തറയില്‍ ചന്ദ്രന്‍, തകഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിരുപ്പാല തെക്കേനാലുപറയില്‍ സുധിഷ് കുമാര്‍ എന്നിവരുടെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. സുധിഷ് കുമാറിന്റെ വീടിന് സമീപത്ത് നിന്ന മാവ്, പുളി, അടയ്ക്കാമരം എന്നിവ വീടിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here