പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

0

പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ സി പ്രമോദിനെതിരെയാണ് ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം. നേരത്തെ കുറ്റിപ്പുറം സിഐ ആയിരുന്നു എം സി പ്രമോദ്. ആ കാലയളവില്‍ കോഴിക്കോടും കുറ്റിപ്പുറത്തും എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

മലപ്പുറം കുറ്റിപ്പുറം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. തിരൂര്‍ ഡിവൈഎസ്പി കെ ബിജുവിനാണ് അന്വേഷണ ചുമതല. പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ പ്രമോദിനെതിരെ വകുപ്പുതല നടപടിയുണ്ടാകും. കുറ്റിപ്പുറം എസ്എച്ച്ഒ ആയിരുന്ന പ്രമോദിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. ഇതിനുപിന്നാലെയാണ് പീഡന പരാതിയില്‍ അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here