‘സംഗീതത്തിൻ്റെ അമൃതവർഷിണിയായി, ഇനിയും ഇനിയും പാടുക’; പിറന്നാളാശംസയുമായി വി ഡി സതീശൻ

0

കെ എസ് ചിത്രയ്ക്ക് പിറന്നാളാശംസയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല. പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചിയ സ്വർണം പോലെ തിളക്കമുള്ള ശബ്ദം.

ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ് ചിത്രയ്ക്കുണ്ടെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ചിത്രയുടെ ടെ റീൽസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്.

നാല് പതിറ്റാണ്ടായി ആർദ്രമായ ആ ശബ്ദം നമ്മൾക്കൊപ്പമുണ്ട്. സ്നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞ ചിത്ര ഗീതങ്ങളിലെ വിരഹവും ഭക്തിയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടവ. ഇനിയും ഇനിയും പാടുക, സംഗീതത്തിൻ്റെ അമൃതവർഷിണിയായി എന്നും വി ഡി സതീശൻ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here