ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി;ശരീരം അഞ്ച് കഷണങ്ങളാക്കി

0

ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു.ഞായറാഴ്ച രാത്രി പിലിഭിത്തില്‍ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ഗജ്‌റൗള മേഖലയിലെ ശിവനഗര്‍ സ്വദേശി രാം പാല്‍(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ദുലാരോ ദേവി അറസ്റ്റിലായി.ദുലാരോ ദേവിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. മകന്‍ സണ്‍ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. ശരീരഭാഗം സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പോലീസിനോട് പറഞ്ഞു. രാംപാലിന്റെ രക്തംപുരണ്ട വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തി. കനാലില്‍ നിന്നും ശരീരഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്.പൊലീസ് അന്വേഷണം തുടരുകയാണ്‌

Leave a Reply