ഏഷ്യാ കപ്പില്‍;ഇന്ന് ഇന്ത്യ എ, പാക്കിസ്ഥാന്‍ എ ടീമിനെ നേരിടും

0

യുവതാരങ്ങളുടെ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ എ, പാക്കിസ്ഥാന്‍ എ ടീമിനെ നേരിടും. യു എ ഇ, നേപ്പാള്‍ ടീമുകളെ തോല്‍പ്പിച്ച് എത്തുന്ന ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയമാണ് പാക്കിസ്ഥാനെതിരെ ലക്ഷ്യമിടുന്നത്. മുന്‍ അണ്ടര്‍ 19 നായകന്‍ യാഷ് ദുള്ളിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീം സെമിയില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരായ പോരാട്ടം ജയിക്കാനുറച്ചാണ് ഇറങ്ങുന്നത്.ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും അപരാജിതരായാണ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരങ്ങളിലും പാക്കിസ്ഥാനും നേപ്പാളിനെയും യുഎഇയെയുമാണ് തോല്‍പ്പിച്ചത്. സായ് സുദര്‍ശനും അഭിഷേക് ശര്‍മയുമാണ് കഴിഞ്ഞ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറികളുമായി ഇന്ത്യക്കായി തിളങ്ങിയത്. ബൗളിംഗില്‍ നിഷാന്ത് സന്ധുവും രാജ്യവര്‍ധന്‍ ഹങ്കരേക്കറുമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here