ആലപ്പുഴയില്‍ 6450 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

0

ആലപ്പുഴയില്‍ കാറില്‍ ഒളിപ്പിച്ചുകടത്തിയ ഹാന്‍സിന്റെ ശേഖരം പിടികൂടി. കുത്തിയതോട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുത്തിയതോട് പള്ളിത്തോട് ജംഗ്ഷനില്‍ നിന്നും 6450 പായ്ക്കറ്റ് ഹാന്‍സുമായി തോട്ടപ്പള്ളി ഷെമി മന്‍സിലില്‍ ഷെമീര്‍(39), പുറക്കാട് കൈതവളപ്പില്‍ അഷ്‌ക്കര്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ അരുരില്‍ വെച്ച് പോലീസിനെ മറികടന്ന് തീരദേശ റോഡിലുടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

കാറില്‍ ബംഗളൂരുവില്‍ നിന്ന് കടത്തികൊണ്ടു വന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്ത്. ഇവര്‍ മാസങ്ങളായി നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നു. ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാന്‍സ് ഇയാള്‍ 80 രൂപയ്ക്കാണ് വിറ്റിരുന്നത്. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും കോടതിക്ക് കൈമാറി.

പരിശോധനയില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി സി രാജീവ്കുമാര്‍, കുത്തിയതോട് സബ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ രാജീവ്, എസ് ഐ ബിജുമോന്‍, സിപിഒ നിധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here