വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം:അശ്വിന്‍ അഞ്ച് വിക്കറ്റ്, വിന്‍ഡീസ് തകര്‍ന്നു!

0

ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആതിഥേയരെ 150 പുറത്താക്കിയ ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തന്നിട്ടണ്ട്. അരങ്ങേറ്റക്കാരന്‍ യശസ്വി ജയസ്വാള്‍ (40), രോഹിത് ശര്‍മ (30) എന്നിവരാണ് ക്രീസില്‍. നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജയക്ക് മൂന്ന് വിക്കറ്റുണ്ട്. ടെസ്റ്റില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി.

ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ പരിഭവമൊന്നുമില്ലാതെയാണ് ജയ്‌സ്വാള്‍ കളിച്ചത്. ഇതുവരെ 73 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. രോഹിത്, മൂന്ന് ഫോറും ഒരു സിക്‌സും കണ്ടെത്തി. വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 68 എന്ന നിലയിലായിരുന്നുന്ന വിന്‍ഡീസ്.

LEAVE A REPLY

Please enter your comment!
Please enter your name here