സംസ്ഥാനത്ത് വീണ്ടും പനി മരണം

0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അജീന ജെയിംസ്(23) ആണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കാലവർഷം ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് പനി മരണം വർദ്ധിക്കുന്നു. മൂന്ന് പേരാണ് ഇന്നലെ പനി മൂലം മരിച്ചത്. 11 ദിവസത്തിനിടെ 48 പനി മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഡെങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയിൽ ആണ് ഏറെയും മരണങ്ങൾ സംഭവിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ 113 ഡോക്ടര്‍മാരുടെ കുറവുണ്ട്. കൂടാതെ അവധിയില്‍ പ്രവേശിച്ചവര്‍ വേറെയും. പി എസ് സി പട്ടിക ഉണ്ടെങ്കിലും നിയമിക്കാന്‍ നടപടിയില്ല. പനി ബാധിച്ച് ദിവസവും ഇരുന്നൂറോളം പേരെത്തുമ്പോള്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കാനാകാത്ത സ്ഥിതിയാണുള്ളത്. ഡോക്ടര്‍മാരുടെ കുറവിനൊപ്പം നഴ്‌സുമാരടക്കം പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതായി പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here