ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്നു

0

പ്രിയപ്പെട്ട ഒരുപാടുപേരോടൊപ്പം ഒന്നിച്ചൊരു സിനിമ. സംവിധായകനെന്ന നിലയിൽ എന്റെ ആറാമത്തെ സിനിമ എന്നാണ് വിനീത് ഫെയ്സ്ബുക്കിൽ കുറിച്ചത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്നു. ‘വർഷങ്ങൾക്കു ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പ്രണവും വിനീതും മറ്റ് അണിയറപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഹൃദയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമാണിത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ആറാമത്തെ സംവിധാന സംരംഭമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here