സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച പരീക്ഷണ ചിത്രം; `ഇരുട്ടുമല താഴ്‌വാരം´ പ്രദർശനത്തിന്

0

സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച പരീക്ഷണ ചിത്രം ഇരുട്ടുമല താഴ്‌വാരം പ്രദർശനത്തിന് തയ്യാറായി.വയനാടിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ കര്‍ഷകരായ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന റോബിൻ – റോയ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. റോബിൻ വിവാഹിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്. റോയ് അമ്മക്കൊപ്പമാണ് താമസിക്കുന്നത്. റോയ് വിവാഹം ആലോചിക്കുന്ന പെൺകുട്ടികളെല്ലാം പല കാരണങ്ങൾ കൊണ്ടു മരിച്ചുപോകുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം റോബിനും പ്രശ്നങ്ങൾ ആണ്. ഒരു ദിവസം ഇരുവരും കാട്ടിൽ കെണിവെച്ചു മുയലിനെ പിടിക്കാൻ പോകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ഇരുട്ടുമല താഴ്‌വാരം എന്ന സിനിമ. “ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണ്. ഞങ്ങൾ അത് എവിടെയും എഴുതി കാണിച്ചിട്ടില്ല, കാരണം ഈ സിനിമ പറയുന്ന ഭീകരത എല്ലാ മനുഷ്യർക്കും കണക്ട് ആകുന്നതാണ്. അതിനു പ്രത്യേകിച്ചു ഒരു സംഭവം ചൂണ്ടികാണിക്കേണ്ടതില്ല,” സംവിധായകൻ പറഞ്ഞു.

35mm സിംഗിൾ ലെൻസിലാണ് സിനിമ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്. ദൈർഖ്യമുള്ള 10 ഷോട്ടുകളാണ് സിനിമയിലുള്ളത്. വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തുമാണ് സിനിമ ചിത്രീകരിച്ചത്. സമീപവാസികളായ പുതുമുഖങ്ങൾ തന്നെയാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് എന്നതും പ്രത്യേകതയാണ്. മാധ്യമപ്രവർത്തകനായിരുന്ന ബോധിപ്രകാശ് ആണ് സിനമ തിരക്കഥ എഴുതി എഡിറ്റിങ്ങും സംവിധാനവും ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here