മട്ടന്നൂർ: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഉത്തിയൂർ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാ (15)ണ് മരിച്ചത്.
ഞായറാഴ്‌ച്ച വൈകിട്ട് അഞ്ചോടെ ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് അപകടം. സുഹൃത്ത് കൈപിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലുംമുങ്ങിത്താഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ കരയ്‌ക്കെടുത്ത് ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച്ച പകൽ മൂന്നരയോടെ മരണമടയുകയായിരുന്നു. വേങ്ങാടെ വി.വി.ബാബുവിന്റെയും ഉത്തിയൂരിലെ കെ.കെ.നിഷയുടെയും മകനാണ്. കല്ലൂർ യുപി സ്‌കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണയാണ് ഏക സഹോദരൻ.
ബുധൻ പകൽ 12ന് അഞ്ചരക്കണ്ടി ചാമ്പാട് വടക്കെവളപ്പിലും 12-30ന് മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലും ഒന്നിന് ഉത്തിയുരിലെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. 2 – 30 ന് കല്ല്യാട്ട് ചുങ്കസ്ഥാനത്ത് സംസ്‌കരിക്കും മട്ടന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.