യുവതിയെ കാമുകന്‍ കഴുത്ത് ഞെരിച്ച്‌ കൊന്നു

0

ഹരിയാന : മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവതിയെ കാമുകൻ കഴുത്ത് ഞെരിച്ച്‌ കൊന്നു.ഹരിയാന ഫരീദാബാദിലെ സ്വകാര്യ ഹോട്ടലിലാണ് 24കാരി കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ആകാശ് (24) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൊലീസിന് ഫോണില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ യുവതി മരിച്ചുകിടക്കുന്ന നിലയിലും യുവാവ് കഴുത്തില്‍ മുറിവേറ്റ നിലയിലുമായിരുന്നു.ആകാശിനെ ഉടൻ ഫരീദാബാദിലെ ബാദ്ഷ ഖാൻ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുമായി ഏഴ് വര്‍ഷമായി അടുപ്പമുള്ള ഇയാള്‍ യുവതി മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതായി സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന് മൊഴി നല്‍കി.ഹോട്ടലിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയും തര്‍ക്കത്തിനൊടുവില്‍ കയര്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയുമായിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തി.ഫരീദാബാദിലെ ശിവ് കോളനിവാസിയായ ആകാശ് ഡല്‍ഹിയിലെ സ്വകാര്യ ക്യാമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here