കാല്‍പാദത്തിന്‌ അടിയില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്‌; കസ്‌റ്റംസ്‌ പിടികൂടി

0


നെടുമ്പാശേരി: കാല്‍പ്പാദങ്ങള്‍ക്ക്‌ അടിയില്‍ ഒട്ടിച്ചു കൊണ്ടുവന്ന സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ പിടികൂടി. പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ റഷീദാണ്‌ സ്വര്‍ണം കൊണ്ടുവന്നത്‌. വിശദമായി പരിശോധിച്ചപ്പോള്‍ ജീന്‍സില്‍ പ്രത്യേക അറയുണ്ടാക്കി അവിടെയും സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തി. ഷാര്‍ജയില്‍നിന്നു വന്ന ഇയാളില്‍നിന്ന്‌ 10 ലക്ഷം രൂപ വില വരുന്ന 196 ഗ്രാം സ്വര്‍ണമാണ്‌ പിടികൂടിയത്‌.
മലേഷ്യന്‍ സ്വദേശിയായ തനേശ്വരന്‍ കുറുപ്പസ്വാമിയില്‍നിന്ന്‌ 37 ലക്ഷം രൂപ വിലവരുന്ന 710 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ക്വലാലംപൂരില്‍നിെന്നത്തിയ ഇയാള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലാണ്‌ സ്വര്‍ണം ഒളിപ്പിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here