ഓണ്‍ലൈന്‍ വഴി 3.69 ലക്ഷം തട്ടിയ ഝാര്‍ഖണ്ഡ്‌ സ്വദേശി അറസ്‌റ്റില്‍

0


തൃശൂര്‍: ദേശസാല്‍കൃത ബാങ്കിന്റെ ൈക്രഡിറ്റ്‌ കാര്‍ഡ്‌ ആക്‌ടിവേറ്റ്‌ ചെയ്യാനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ ഝാര്‍ഖണ്ഡ്‌ സ്വദേശി അറസ്‌റ്റില്‍. മാഡഗോമുണ്ട മുര്‍ളി പഹാരി വില്ലേജിലെ അജിമുദ്ദീന്‍ അന്‍സാരി(26)യാണ്‌ അറസ്‌റ്റിലായത്‌.
കുന്നംകുളം സ്വദേശിനിയുടെ അക്കൗണ്ടില്‍നിന്ന്‌ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഏഴു തവണയായി ഇയാള്‍ 3,69,300 രൂപ തട്ടിയെടുത്തു. പരാതിയെത്തുടര്‍ന്ന്‌ തൃശൂര്‍ സിറ്റി സൈബര്‍ ൈക്രം പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പണം കവര്‍ന്നത്‌ ഝാര്‍ഖണ്ഡില്‍നിന്നാണെന്നു കണ്ടെത്തി.കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതിക്കാരിക്ക്‌ ബാങ്കില്‍നിന്നെന്നു പറഞ്ഞ്‌ ഫോണ്‍കോള്‍ വന്നു. ക്രെഡിറ്റ്‌ കാര്‍ഡ്‌ ആക്‌ടിവേറ്റ്‌ ചെയ്യാനായി ഏതാനും നിര്‍ദേശങ്ങളും കിട്ടി. പുതിയ ക്രെഡിറ്റ്‌ കാര്‍ഡിന്‌ അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്‌തിരുന്നതിനാല്‍ പരാതിക്കാരിക്കു സംശയം തോന്നിയില്ല. ബാങ്കിന്റേതാണെന്നു വിശ്വസിപ്പിച്ച്‌ തട്ടിപ്പുകാരന്‍ പരാതിക്കാരിയുടെ ഫോണില്‍ ഒരു ആപ്പ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യിപ്പിച്ചു. ഇതിലൂടെ ബാങ്ക്‌ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ ഏഴു തവണകളായി അക്കൗണ്ടില്‍നിന്ന്‌ 3,21,300 രൂപയും ക്രെഡിറ്റ്‌ കാര്‍ഡില്‍നിന്ന്‌ 48,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. പണം നഷ്‌ടപ്പെട്ടതായി മനസിലാക്കിയ പരാതിക്കാരി സിറ്റി സൈബര്‍ ൈക്രം പോലീസിനു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌

LEAVE A REPLY

Please enter your comment!
Please enter your name here