സൗദിയും ബഹ്റൈനും സംയുക്തമായി ടൂറിസം പ്രമോഷൻ സംഘടിപ്പിക്കാൻ ധാരണ

0

സൗദിയും ബഹ്റൈനും സംയുക്തമായി ടൂറിസം പ്രമോഷൻ സംഘടിപ്പിക്കാൻ ധാരണ. ഇതു സംബന്ധിച്ച ധാരണപത്രത്തിൽ ബഹ്റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, സൗദി ടൂറിസം മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖതീബ് എന്നിവർ ചേർന്ന് ഒപ്പു വെച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദി, ഇരു മന്ത്രാലയങ്ങളിൽനിന്നുമുള്ള ഉന്നതർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ടൂറിസം മേഖലയിൽ പരസ്പരം സഹകരിച്ച് ഒറ്റ രാജ്യം പോലെ പ്രവർത്തിക്കുന്നതിനും ധാരണയുണ്ട്. രണ്ട് രാജ്യങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കും വിധമുള്ള സംയുക്ത പ്രമോഷൻ പരിപാടികൾ, ടൂറിസം സ്ഥലങ്ങളുടെ പ്രഖ്യാപനം, ടൂറിസം യാത്രകളുടെ സംഘാടനം എന്നിവയും സഹകരിച്ച് നടത്തും. രണ്ട് രാജ്യങ്ങളെയും ടൂറിസം ഡെസ്റ്റിനേഷനായി മാറ്റുന്നതിന് സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി സമഗ്രമായ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here