തട്ടമിട്ട് മൈലാഞ്ചിയണിഞ്ഞ് സാബ്രി; കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ എത്തിയ ആദ്യ മുസ്ലിം വനിത

0

കലാമണ്ഡലത്തിൽ പെൺകുട്ടികൾക്ക് കഥകളിയുടെ സങ്കീർത്തനങ്ങൾ അഭ്യസിക്കാൻ വീണ്ടും വനിതാകൂട്ടായ്മ. എട്ടാം തരത്തിൽ തെക്കൻ കഥകളിയും വടക്കൻ കഥകളിയും പഠിക്കാൻ ചൊവ്വാഴ്ച എട്ട് കുട്ടികളാണ് കളരിയിൽ എത്തുന്നത്. ഇത്തവണത്തെ പ്രത്യേകത തെക്കൻ കഥകളി അഭ്യസിക്കാൻ തട്ടമിട്ട് മൈലാഞ്ചിയണിഞ്ഞ് ഒരു മൊഞ്ചത്തി ഉണ്ടന്നതാണ്. കൊല്ലം അഞ്ചൽ സ്വദേശി സാബ്രിയാണ് പ്രവേശന ഉത്സവത്തെ വ്യത്യസ്തമാക്കുന്നത്.

കലാമണ്ഡല ചരിത്രത്തിൽ തന്നെ ആദ്യമാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു അംഗം കഥകളി പഠിക്കാൻ എത്തുന്നത്. ചെറുപ്പം മുതൽ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം കൂടിയ സാബ്രിയുടെ ആഗ്രഹസാഫല്യം കൂടിയാണ് പ്രവേശന ഉത്സവത്തിൽ നിറവേറുന്നത്.

കഥകളി കുലപതി പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ആശാൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ആചാര്യ സന്നിധി എന്ന പേരിൽ ആദ്യം മുദ്രകൾ പകർന്ന് നൽകും. അഞ്ചൽ ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽനിന്ന് ഏഴാം തരം കഴിഞ്ഞാണ് സാബ്രി കലാ മണ്ഡലത്തിലെത്തുന്നത്.
കഥകളി ചിത്രങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫറായ പിതാവിനൊപ്പം പാതിരാവോളം കൂടുമായിരുന്നു സാബ്രി. മകളുടെ ആഗ്രഹം മനസിലാക്കി കലാമണ്ഡലം അധ്യാപകൻ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമലിനൊപ്പം രണ്ട് വർഷമായി പരിശീലനം നടത്തി വരികയായിരുന്നു. പരിസ്ഥിതി ഫോട്ടോഗ്രാഫ ർ നിസാം അമ്മാസിന്റെയും അനീഷയുടെയും മകളാണ് സാബ്രി. കലാമണ്ഡലത്തിൽ കഥകളിയിൽ മോൾക്ക് സീറ്റ് ലഭിച്ചതിൽ സന്തോഷം ഉണ്ടന്ന് നിസാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here