റേഷൻ കടകളിൽ ഈ മാസം മുതൽ ഗോതമ്പിനു പകരം റാഗി പൊടി വിതരണം ചെയ്യും

0

റേഷൻ കടകളിൽ ഈ മാസം മുതൽ ഗോതമ്പിനു പകരം റാഗി പൊടി വിതരണം ചെയ്യും. ഇതിനായി 991 ടൺ റാഗിയാണ് കർണാടകയിൽനിന്ന് കേരളത്തിൽ എത്തിച്ചിരിക്കുന്നത്. അങ്കമാലി എഫ്‌സിഐ. ഗോഡൗണിൽ എത്തിയ റാഗി സപ്ലൈകോയ്ക്ക് കൈമാറി.

സ്റ്റോക്ക് തീരുംവരെ ഗോതമ്പ് വിതരണം ചെയ്യും. അതിനുശേഷം ഗോതമ്പിനു പകരം റാഗി പൊടിയായിരിക്കും ലഭിക്കുക. സപ്ലൈകോ തിരഞ്ഞെടുത്ത മില്ലുകളിൽ എത്തിച്ച് റാഗി പൊടിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യും.കേന്ദ്ര വിഹിതമായാണ് റാഗി എത്തിയിട്ടുള്ളത്. അന്ത്യോദയ അന്നയോജന വിഭാഗത്തിനും പ്രയോറിട്ടി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്.) വിഭാഗത്തിനും റാഗി പൊടി വിതരണം ചെയ്യാനാണ് ലക്ഷ്യം.

ബാക്കിവന്നാൽ മറ്റു വിഭാഗങ്ങൾക്കും അനുവദിക്കും. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കിലോയ്ക്ക് എട്ടുരൂപ നിരക്കിലും പി.എച്ച്.എച്ച്. വിഭാഗത്തിന് 10 രൂപയ്ക്കും വിതരണം ചെയ്യും. ഒരു കാർഡിന് മാസം ഒരു പാക്കറ്റാണ് അനുവദിക്കുക. ആട്ട പതിവുപോലെ വിതരണം ചെയ്യുകയും ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here