‘വാക്സിൻ വിവരങ്ങൾ സുരക്ഷിതമെങ്കിൽ എങ്ങനെ ചോർന്നു?’, കൊവിൻ ഡാറ്റ ചോർച്ചയിൽ പ്രതിപക്ഷം

0

സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. വാക്സിൻ വിവരങ്ങൾ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന മോദി സർക്കാരിന് കീഴിൽ മൊബൈൽ നമ്പറുകൾ, ആധാർ നമ്പറുകൾ, പാസ്‌പോർട്ട് നമ്പറുകൾ, വോട്ടർ ഐഡികൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ചോദിച്ചു.

സംഭവത്തിൽ കേന്ദ്രസർക്കാർ ഇപ്പോഴും അജ്ഞത കാണിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ആധാര്‍, പാസ്പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ നിർണായക വ്യക്തിഗത ഡാറ്റകള്‍ എങ്ങനെ പുറത്തുവന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ടെന്നും ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തില്‍ മറുപടി നല്‍കണം എന്നും സാകേത് ഗോഖലെ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ഈ ആരോപണം ശരിവെക്കുന്ന സ്‌ക്രീൻ ഷോട്ടുകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here