പൊലീസുകാരനെ ആക്രമിച്ച കേസ് ; പ്രതികൾ അറസ്റ്റില്‍

0

വര്‍ക്കല : പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍.വെട്ടൂര്‍ അപ്പൂപ്പൻനട അരുണ്‍ നിവാസില്‍ അഖില്‍ (25),മേല്‍വെട്ടൂര്‍ എസ്.എൻ ലക്ഷംവീട്ടില്‍ ബിനു (33) എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.വെട്ടൂര്‍ വലയന്റെകുഴി പ്രദേശത്ത് പരസ്യ മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവുമുള്ളതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷിക്കാനെത്തിയത്.

പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിടികൂടാൻ ശ്രമിക്കവെയാണ് മദ്യ ലഹരിയിലായിരുന്ന യുവാക്കള്‍ ആക്രമിച്ചത്. പൊലീസുകാരനായ നിജിമോനാണ് പരിക്കേറ്റത്.നിജിമോന്റെ മുഖത്ത് പരിക്കുണ്ട്.യൂനിഫോം വലിച്ചു കീറുകയും ചെയ്തു.സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്പ്പെടുത്തിയത്.

പരിക്കേറ്റ നിജിമോൻ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.അറസ്റ്റിലായ അഖില്‍ കഴിഞ്ഞമാസം നടന്ന അടിപിടി കേസില്‍ റിമാൻഡ് ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കൂടിയാണ്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here