കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ നിയമിച്ചു

0

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ (എസ്.വി.ഭട്ടി) നിയമിച്ചു. നിലവിൽ ആക്ടിങ് ചീഫ് ജസ്റ്റിസായ എസ്.വി. ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ആന്ധ്രാ സ്വദേശിയായ ഇദ്ദേഹം ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാർ വിരമിച്ച ഒഴിവിലാണ് ചുമതലയേൽക്കുന്നത്.

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ ഏപ്രിൽ 19ന് സുപ്രീംകോടതി കൊളീജിയം കൈമാറിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് നിയമന വിവരം ഇന്നലെ രാത്രി അറിയിച്ചത്. 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയാണ് ഭട്ടി. ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെയാണ് കേരളത്തിലേക്ക് സ്ഥലംമാറിയെത്തിയത്.

ആന്ധ്രയിലെ ചിത്തൂർ സ്വദേശിയായ ജസ്റ്റിസ് ഭട്ടി, ബെംഗളൂരു ജെആർ കോളജിൽനിന്ന് നിയമബിരുദം നേടി. 1987ൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. 2013ൽ ആന്ധ്ര ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി. 2019 മാർച്ചിലാണ് കേരള ഹൈക്കോടതിയിൽ നിയമിതനായത്.

Leave a Reply