ഇരിട്ടിയിൽ ഷോക്കേറ്റു സിപിഐ ജില്ലാ നേതാവ് മരിച്ചു; അപകടം വൈദ്യുതി ലൈനിലെ ജോലിക്കിടെ

0


കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും അപകടമരണം. വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി മേഖലയിലെ കീഴ്പള്ളിയിലാണ് സംഭവം. കീഴ്പള്ളി പാലരിഞ്ഞാൽ സ്വദേശി എം.കെ ശശി (51)യാണ് തിങ്കളാഴ്‌ച്ച രാവിലെഷോക്കേറ്റ് മരിച്ചത്.ഷോക്കേറ്റു തെറിച്ചുവീണ ശശിയെ

ഉടൻ തന്നെ നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആറളം പഞ്ചായത്ത് മുൻ അംഗവും സിപിഐ ജില്ലാ കമ്മിറ്റി അംഗവും ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു മരിച്ച എം.കെ ശശി.

അതേസമയം, അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളുവെന്ന് കെ. എസ്. ഇ.ബി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ചു ബോർഡ് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പ. മക്കൾ: അനുവിന്ദ് ,അനുവർണ്ണ.ശശിയുടെ വിയോഗത്തിൽ സി.പി. ഐ കണ്ണൂർ ജില്ലാകമ്മിറ്റി അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here