ചങ്ങരംകുളത്ത് വിവാഹ സൽക്കാരത്തിനിടെ ഭക്ഷണം കിട്ടാത്തതിൽ കൂട്ടയടി

0

മലപ്പുറം ചങ്ങരംകുളത്ത് വിവാഹ സൽക്കാരത്തിനിടെ ഭക്ഷണം കിട്ടാത്തതിൽ കൂട്ടയടി. ഞായറാഴ്ച ഉച്ചയ്ക്ക് ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണ് സംഘർഷം അരങ്ങേറിയത്. സംഭവത്തിൽ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു . സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

പരുക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ (46) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സദ്യ വിളമ്പുന്നതിനിടെ മദ്യപിച്ചെത്തിയ കുറച്ചുപേർ തങ്ങൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ആശുപത്രിയിൽ ചികിത്സയിലുളള ശരത്തിന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here