അച്ഛന്റെ മകളായി വീണ്ടും ജനിക്കാൻ ഈ ജീവിതകാലം മുഴുവനും പ്രാർത്ഥിക്കും; കുറിപ്പു പങ്കുവെച്ച് അമൃതാ സുരേഷും അഭിരാമി സുരേഷും

0


കഴിഞ്ഞ ദിവസമാണ് ഗായിക അമൃതയുടേയും അഭിരാമിയുടേയും പിതാവ് പി. ആർ. സുരേഷ് ഓർമ്മയായത്. അച്ഛന്റെ മരണത്തിന് പിന്നാലെ അച്ഛൻ സുരേഷിനൊപ്പമുള്ള ഓർമ ചിത്രം പങ്കുവയ്ക്കുകയാണ് അമൃതയും അഭിരാമിയും. കുടുംബവുമൊത്ത് അവധിക്കാല യാത്ര നടത്തിയപ്പോഴെടുത്ത ചിത്രമാണ് അഭിരാമി പോസ്റ്റ് ചെയ്തത്. ‘അച്ഛന്റെ മകളായി എനിക്ക് വീണ്ടും ജനിക്കണം. അതിനായി ജീവിതകാലം മുഴുവൻ ഞാൻ പ്രാർത്ഥിക്കും. എന്റെ കാവൽമാലാഖയും ഗുരുവും പ്രകാശവും ഏറ്റവും നല്ല സുഹൃത്തുമായിരുന്നു അച്ഛൻ. എന്റെ എല്ലാമെല്ലാം’, ചിത്രം പങ്കിട്ട് അഭിരാമി കുറിച്ചു. View this post on Instagram

A post shared by Abhirami Suresh ????‍♀️ ആമി (@ebbietoot)

അച്ഛനൊപ്പമുള്ള ചിത്രം പങ്കിട്ട് ‘ഓം, അസതോ മാ സദ്ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർമ അമൃതം ഗമയ, ഓം ശാന്തി, ശാന്തി, ശാന്തി!’ എന്നാണ് അമൃത സുരേഷ് കുറിച്ചത്. ഇരുവരുടെയും സമൂഹമാധ്യമ കുറിപ്പുകൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് അമൃതയെയും കുടുംബത്തെയും ആശ്വസിപ്പിച്ചു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.

സ്‌ട്രോക്കിനെ തുടർന്ന് ഈ മാസം 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനാണ് സുരേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here