ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; ഇന്ത്യൻ വംശജനെ ഇന്ന് തൂക്കിലേറ്റും: 2014ൽ അറസ്റ്റിലായ തങ്കരാജു സുപ്പയ്യയെ തൂക്കിലേറ്റുന്നത് ഒട്ടേറെ രാജ്യങ്ങളുടെയും സംഘടനകളുടെയും എതിർപ്പിനെ മറികടന്ന്

0


സിംഗപ്പൂർ: കഞ്ചാവു കടത്തു കേസിൽ സിംഗപ്പൂർ വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ വംശജനായ തങ്കരാജു സുപ്പയ്യയെ (46) ഇന്നു തൂക്കിലേറ്റും. നിരവധി സംഘടനകളുടേയും രാജ്യങ്ങളുടെയും എതിർപ്പിനെ മറികടന്നാണ് ഇന്ന് ഇയാളെ സിംഗപ്പൂർ തൂക്കി കൊല്ലുന്നത്. ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 2014ലാണ് തങ്കരാജു അറസ്റ്റിലായവുന്നത്. ഇയാൾക്ക് 2018 ഒക്ടോബറിലാണ് വധശിക്ഷ വിധിച്ചത്.

ഇതേസമയം, സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് യുഎൻ മനുഷ്യാവകാശ ഓഫിസ് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ, ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൻ തുടങ്ങി വധശിക്ഷയെ എതിർക്കുന്ന ഒട്ടേറെ രാജ്യങ്ങളും സംഘടനകളും വ്യക്തികളും ശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

Leave a Reply