യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍

0


ആലപ്പുഴ: യുവാവിനെ കാറിലെത്തി തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവിലായിരുന്ന നാല്‌ പ്രതികളെ ആലപ്പുഴ സൗത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ആലപ്പുഴ നഗരസഭ കൊമ്മാടി വാര്‍ഡ്‌ പുതുവല്‍ കൊമ്മാടി വീട്ടില്‍ സുധി(20), തോണ്ടന്‍കുളങ്ങര വാര്‍ഡ്‌ കൊല്ലംപറമ്പില്‍ വീട്ടില്‍ ശബരി(20), മന്നത്ത്‌ വാര്‍ഡ്‌ പറമ്പില്‍ വീട്ടില്‍ ഗോകുല്‍ രാജ്‌(20), പുതുവല്‍ കൊമ്മാടി വീട്ടില്‍ സനോജ്‌കുമാര്‍(22) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മണ്ണഞ്ചേരി പുളുമൂട്‌ വീട്ടില്‍ അനുവിനെ കാറിലെത്തി തട്ടിക്കൊണ്ട്‌ പോയി മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്നു നാലുപേരും.

Leave a Reply