ഹോട്ടൽ മുറിയിൽ മദ്യപിച്ചതിന് ശേഷം രണ്ട് വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് ആശുപത്രിയിൽ വെച്ചു മരിച്ചു

0

ഹോട്ടൽ മുറിയിൽ മദ്യപിച്ചതിന് ശേഷം രണ്ട് വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് ആശുപത്രിയിൽ വെച്ചു മരിച്ചു. നാഗ്പൂരിലാണ് സംഭവം. 41കാരനാണ് വയാഗ്ര പിൽസ് കഴിച്ചതിനെ തുടർന്ന് മരിച്ചത്. യുവാവും സുഹൃത്തും കൂടി ഹോട്ടലിൽ റൂമെടുത്തു. രാത്രിയിൽ മദ്യപിച്ചതിന് ശേഷം യുവാവ് വയാഗ്ര എന്ന ബ്രാൻഡിൽ വിൽക്കുന്ന രണ്ട് 50 മില്ലിഗ്രാം സിൽഡെനാഫിൽ ഗുളികകൾ കഴിച്ചു.

തുടർന്ന് ഇയാൾ അവശനാകുകയും ഛർദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്ത് ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും തനിക്ക് ഇടക്ക് അസുഖം വരാറുള്ളതാണന്നും കുഴപ്പമില്ലെന്നുമാണ് ഇയാൾ അറിയിച്ചത്. പിറ്റേന്ന് പുലർച്ചെ സ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് സുഹൃത്ത് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുളിക കഴിച്ചതിനെ തുടർന്നുണ്ടായ അമിത രക്ത സമ്മർദ്ദമാണള യുവാവിന്റെ മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Leave a Reply