മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും

0

മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും. കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ ലിജു ചന്ദ്രനെ (കൊച്ചുമോൻ) അടൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ( പോക്സോ കോടതി ) ജഡ്ജി എ. സമീർ ശിക്ഷിച്ചത്.

പ്ര​തി​യി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കി പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. പി​ഴ അ​ട​യ്ക്കാ​തെ വ​ന്നാ​ൽ മൂ​ന്ന് വ​ർ​ഷം അ​ധി​കം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. കൊ​ടു​മ​ൺ പോ​ലീ​സ് 2017 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക്കാ​യി സ്റ്റേ​ജ് കെ​ട്ടു​ന്ന പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ട ലി​ജു, തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ടി​വി ക​ണ്ടു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ വാ​യ്പൊ​ത്തി​പ്പി​ടി​ച്ച് എ​ടു​ത്തു​കൊ​ണ്ടു​പോ​യി വീ​ടി​നു പി​ന്നി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ പ്ര​ത്യേ​ക വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കൊ​ടു​മ​ൺ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പോ​ക്സോ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും വ്യ​വ​സ്ഥ​പ്ര​കാ​ര​മാ​ണ് ശി​ക്ഷ​വി​ധി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here